Sat. Nov 23rd, 2024

സിനിമയുടെ പോസ്റ്ററിലും ട്രെയിലറിലും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഷെയ്ന്‍ നിഗം അയച്ച കത്ത് പുറത്ത്. നിർമാതാവ് സോഫിയ പോളിനയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത് . RDX’ സിനിമയുടെ മാർക്കറ്റിങ്ങിലും പ്രമോഷനിലും ബ്രാൻഡിങ്ങിലും തനിക്ക് പ്രാധാന്യം വേണമെന്നും എഡിറ്റ് ചെയ്ത ഭാഗം തന്നെയും അമ്മയെയും കാണിക്കണമെന്നും ഷെയ്നിന്റെ കത്തില്‍ പറയുന്നു. സിനിമയുടെ പ്രവർത്തങ്ങളെ തടസപെടുത്തുന്നു എന്ന് കാണിച്ചു നിർമ്മാതാവ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിരുന്നു. സിനിമയിൽ അനാവശ്യമായ ഇടപെടൽ, കൃത്യസമയത്ത് എത്താതിരിക്കുക തുടങ്ങിയ പരാതികൾ ചില യുവതാരങ്ങളെക്കുറിച്ച് ലഭിച്ചിരുന്നു. ഷൂട്ടിങ്ങ് സെറ്റില്‍ മയക്കുമരുന്ന് സ്വാധീനം വര്‍ധിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഫെഫ്ക, അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.