Mon. Dec 23rd, 2024

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം’ നാളെ തീയേറ്ററുകളിലെത്തും. രണ്ടാം ഭാഗത്തിൽ വ്യത്യസ്തമായ വേഷപകർച്ചയിൽ നടൻ ജയറാം എത്തുന്നു. കാളാമുഖന്‍ എന്ന കഥാപാത്രമായി എത്തുന്നുവെന്ന സൂചന നൽകിക്കൊണ്ട് നടൻ തന്നെയാണ് തന്റെ ഇന്‍സ്റ്റ​ഗ്രാം പേജിൽ മേക്കോവറിന്‍റെ സ്റ്റില്‍ പങ്കുവച്ചത്. വിക്രം, തൃഷ, കാർത്തി, ജയം രവി, ഐശ്വര്യ റായി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 4ഡിഎക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിന്‍ സെല്‍വന്‍ 2 ന് ഉണ്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.