Mon. Dec 23rd, 2024

അന്തരിച്ച നടൻ മാമുക്കോയയുടെ സംസ്കാരം ഇന്ന് നടക്കും. കണ്ണമ്പറത്ത് ഖബർസ്ഥാനിൽ രാവിലെ 10 മണിക്കാണ് കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇന്നലെ കോഴിക്കോട്ടെ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിന് ശേഷം രാത്രി പത്ത് മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച പൊതുദ‍ർശനം രാത്രി വരെ നീളുകയായിരുന്നു. നിരവധി ആളുകളാണ് പ്രിയ നടന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് എത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. നാടക നടനായി അഭിനയത്തിന് തുടക്കം കുറിച്ച അദ്ദേഹം 1979 ല്‍ പുറത്തിറങ്ങിയ ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. രണ്ടു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.