Wed. Nov 6th, 2024

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങളിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം. ഐടി നിയമം 2021 പ്രകാരം നിലവാരം കുറഞ്ഞ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിയന്ത്രണം ശക്തമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഐടി നിയമത്തിലെ രണ്ട് വ്യവസ്ഥകൾക്ക് ഹൈക്കോടതി സ്റ്റേ നിലനിൽക്കെയാണ് കേന്ദ്രം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ഉപയോക്താക്കളുടെ പരാതി പ്രകാരമാണ് കേന്ദ്ര സർക്കാർ ഒടിടി പ്ലാറ്റ്ഫോമുകൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതെന്നാണ് വാദം. രണ്ട് നിർദേശങ്ങളാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചത്. ഒടിടി പ്ലാറ്റ്ഫോമുകൾ ഗ്രീവിയൻസ് ഉദ്യേഗസ്ഥനെ നിയമിക്കണമെന്നും വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നുമാണ് ആദ്യത്തെ നിർദേശം.ഗ്രീവിയൻസ് ഉദ്യേഗസ്ഥനെ നിയമിക്കണമെന്ന ഐടി നിയമത്തിന് ഹൈക്കോടതി സ്റ്റേ നിലനിൽക്കെയാണ് ഇതിനെ മറികടന്നുള്ള നിർദേശം. സിനിമകളും വെബ് സീരീസുകളും ഐടി നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ‘കോഡ് ഒഫ് എത്തിക്സ്’ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നതാണ് അടുത്ത നിർദേശം.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.