Wed. Jan 22nd, 2025

ചലച്ചിത്ര സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാനൊരുങ്ങി ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫീസിൽ താരം നേരിട്ടെത്തിയാണ് അപേക്ഷ കൈമാറിയത്. എന്നാൽ, താര സംഘടനയുടെ ചട്ടങ്ങള്‍പ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ. നിർമാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്തപക്ഷം താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്കു ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നും സംഘടനകൾ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്. പല സിനിമകൾക്ക് ഒരേസമയം ഡേറ്റ് കൊടുക്കുന്നതിനാൽ കൃത്യ സമയത്ത് ഷൂട്ടിങ്ങിന് എത്താത്ത അവസ്ഥ വരുന്നുവെന്ന പരാതിയിലാണ് ശ്രീനാഥ്‌ ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ തീരുമാനമെടുത്തത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.