Fri. May 10th, 2024

സംസ്ഥാനത്ത് 29 വരെ ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. എറണാകുളത്ത് നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇന്നലെ തിരുവനന്തപുരം ഉൾപ്പെടെയുളള ജില്ലകളിൽ വേനൽമഴ ലഭിച്ചു. മഴക്കൊപ്പം ഇടീമിന്നലിനും സാധ്യതയുള്ളതിന്നാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കോട്ടയം, ആലപ്പുഴ, കൊല്ലം തൃശൂർ ജില്ലകളിലും താപനില പതിവിനേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ കൂടുതലാണ്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.