Mon. Dec 23rd, 2024

ജാഫർ ഇടുക്കി, ലുക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ജാക്സൺ ബസാർ യൂത്തി’ലെ “പള്ളി പെരുന്നാൾ” ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മത്തായി സുനിലും, ഗോവിന്ദ് വസന്തയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ ആണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉസ്മാൻ മാരാത്താണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കണ്ണൻ പട്ടേരിയാണ് ഛായാഗ്രഹണം.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.