Sat. Feb 22nd, 2025

ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘വാസവദത്ത’യിൽ നായികയായി ഇനിയ എത്തുന്നു. ശിവ മീനാച്ചി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി പൂച്ചാക്കല്‍ ആണ് ചിത്രം നിർമിക്കുന്നത്. സുധീർ കരമന, രാഹുല്‍ മാധവ്, ശിവ മുരളി, അരുണ്‍ കിഷോര്‍, അലന്‍സിയര്‍, ശ്രുതി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ശ്യാം നാഥ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്‍ , ഗായത്രി, ജ്യോത്സന തുടങ്ങിയവരാണ് ഗായകര്‍. കെ.പി. നമ്പ്യാതിരിയാണ് ഛായാഗ്രഹണം. ‘വാസവദത്ത’യുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.