Sat. Jan 18th, 2025

മാത്യു തോമസിനെയും നസ്ലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ‘നെയ്മറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സുധി മാഡിസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആൽബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിജയരാഘവൻ, ജോണി ആന്റണി തുടങ്ങിയവരും ‘നെയ്‍മറി’ൽ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മെയ് 12 ന് ചിത്രം തീയേറ്ററുകളിലെത്തും. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.