Mon. Dec 23rd, 2024

തമിഴ് താരം സൂരി ആദ്യമായി നായക വേഷത്തിലെത്തുന്ന വെട്രിമാരൻ ചിത്രം ‘വിടുതലൈ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 28 ന് ചിത്രം സീ ഫൈവിൽ സ്ട്രീമിങ് ആരംഭിക്കും. തിയേറ്റർ പതിപ്പിൽ ഇല്ലാതിരുന്ന ഭാഗങ്ങൾ ഒടിടി റിലീസിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.