Mon. Dec 23rd, 2024

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘ഹീരാമണ്ഡി’ ഈ വർഷം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് വെബ് സീരീസ് സ്ട്രീം ചെയ്യുക. മനീഷ കൊയ്‌രാള, അദിതി റാവു, സോനാക്ഷി സിൻഹ, ഷർമിൻ സെഗൽ, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. തന്റെ കരിയറിലെ ഏറ്റവും പ്രായാസമേറിയ പ്രോജക്ടുകളില്‍ ഒന്നാണ്  ‘ഹീരാമണ്ഡി’ എന്ന് സഞ്ജയ് ലീല ബൻസാലി നേരത്തെ അറിയിച്ചിരുന്നു. എട്ട് വ്യത്യസ്ത സിനിമകൾ ചെയ്യുന്ന അനുഭവമായിരുന്നുവെന്നും ഓരോ എപ്പിസോഡും ഓരോ സിനിമ പോലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.