Mon. Dec 23rd, 2024

നാനിയെ കേന്ദ്ര കഥാപാത്രമാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ‘ദസറ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മെയ് 30 ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഡിലീറ്റഡ് സീനുകൾ കൂടി ഉൾപ്പെടുത്തി ഒടിടിയിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം. തിയേറ്റർ റിലീസിൽ ഒഴിവാക്കിയ 12 മിനിറ്റ് സീനുകളാണ് ഒടിടിയിൽ അധികമായി ഉണ്ടാവുക. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.