Wed. Jan 22nd, 2025

മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിൻറെ ആദ്യ ചിത്രം കൂടിയാണ് ‘നല്ല നിലാവുള്ള രാത്രി’. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ഛായാഗ്രഹണം. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.