Sun. Dec 22nd, 2024

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ‘800’ന്റെ  ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ‘സ്ലം ഡോഗ് മില്യനെയർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മധുർ മിറ്റാൽ ആണ് മുരളീധരനായി വേഷമിടുന്നത്. നേരത്തെ വിജയ് സേതുപതിയെ നായകനാക്കിയായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് സിനിമയ്ക്കും താരത്തിനും എതിരായ പ്രതിഷേധങ്ങളെ തുടർന്ന് താരം പിന്മാറുകയായിരുന്നു.ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരൻ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്ഷയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നരേൻ, നാസർ, വേല രാമമുർത്തി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.