Mon. Dec 23rd, 2024

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പീരിയോഡിക് ത്രില്ലർ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘കങ്കുവാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 10 ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ദിഷാ പഠാനി ആണ് നായിക. ആദി നാരായണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.