Mon. Dec 23rd, 2024

തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാവുന്നു. അപർണ്ണ ദാസ് ആണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം ഏപ്രിൽ 15 ന് കൊച്ചിയിൽ ആരംഭിക്കും. ലഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ചിത്രം നിർമിക്കുന്നത്. രഞ്ജി പണിക്കർ, ഗ്രിഗറി, രഞ്ജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജാക്സൺ ജോൺസനാണ് ഛായാഗ്രഹണം. എഴുതിയ ഏതു തിരക്കഥയും സംവിധാനം ചെയ്യാൻ തനിക്ക് കഴിയുമായിരുന്നുവെന്നും എന്നാൽ അത് ചെയ്യാതിരുന്നതിന്റെ കാരണം ഇപ്പോൾ ചെയ്യുന്ന ചിത്രം കണ്ടാൽ പ്രേക്ഷകർക്ക് മനസ്സിലാകുമെന്നും എസ് എൻ സ്വാമി പറഞ്ഞു. സാജൻ സംവിധാനം ചെയ്ത ‘ചക്കരയുമ്മ’ എന്ന ചിത്രത്തിലൂടെയാണ് എസ് എൻ  സ്വാമി സിനിമയിലെത്തുന്നത്. പിന്നീട് സിബിഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ആഗസ്റ്റ് ഒന്ന് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. ഇതുവരെ അറുപത്തിയേഴു തിരക്കഥകൾ രചിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.