Sun. Jan 19th, 2025

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ശിവോഹം’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സത്യപ്രകാശ്, ഡോ.നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവർ ചേർന്നാണ് പുതിയ ഗാനം ആലപിച്ചിരിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.കലക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. വിക്രം, ജയം രവി, ജയറാം, കാർത്തി, റഹ്‍മാൻ, പ്രകാശ് രാജ്, ഐശ്വര്യാ റായ് ബച്ചൻ, തൃഷ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോട്ടാധരണി കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവി വർമ്മൻ ആണ്. ചിത്രം ഏപ്രിൽ 28 ന് തീയേറ്ററുകളിലെത്തും. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.