Sun. Dec 22nd, 2024

ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ബിജു മേനോനും ആസിഫ് അലിയും എത്തുന്നു. പൂർണ്ണമായും ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ പതിനേഴിന് തലശ്ശേരിയിൽ ആരംഭിക്കും.അരുൺ നാരായൺ പ്രൊഡക്‌ഷൻസ് ഇൻ അസ്സോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആനന്ദ്-ശരത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശരൺ വേലായുധൻ ആണ് ഛായാഗ്രഹണം. ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.