Mon. Dec 23rd, 2024

ശിവകാർത്തികേയനെ നായകനാക്കി ആർ രവികുമാർ സംവിധാനം ചെയ്യുന്ന ‘അയലാൻ’ റിലീസിന് ഒരുങ്ങുന്നു. പല കാരണങ്ങളാൽ റിലീസ് നീണ്ട ചിത്രം ദീപാവലിക്ക് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിങ് കുറച്ച് നാള്‍ മുൻപ് പൂർത്തിയാക്കിയിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ  പുരോഗമിക്കുകയാണ്. രാകുൽ പ്രീത് സിങാണ് ചിത്രത്തിലെ നായിക. എ ആർ റഹ്മാൻ ആണ് സംഗീത സംവിധാനം. യോഗി ബാബു, കരുണാകരൻ, ഭാനുപ്രിയ, ശരദ് കേൽക്കർ, ബാല ശരവണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.