Wed. Jan 22nd, 2025

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്ന ചിത്രത്തിൽ ഗായകനായി ഹരിശ്രീ അശോകൻ. സിനിമയിൽ ‘കൊക്കര കൊക്കര കോ’ എന്നു തുടങ്ങുന്ന ഗാനമാണ് ഹരിശ്രീ അശോകൻ ആലപിച്ചിരിക്കുന്നത്. ആദ്യമായാണ് ഹരിശ്രീ അശോകൻ സിനിമയിൽ പാട്ട് പാടുന്നത്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം. രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഫായിസ് സിദ്ധിഖ് ആണ് ഛായാഗ്രഹണം.ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രം ഏപ്രിൽ 14 ന് തിയേറ്ററുകളിലെത്തും. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.