Mon. Dec 23rd, 2024

രാഷ്ട്രീയ പ്രവേശന വാർത്ത നിഷേധിച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. താൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്തകൾ ശ്രദ്ധിച്ചിരുന്നുവെന്നും എന്നാൽ അതെല്ലാം വ്യാജമാണെന്നും ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അതിന്റെ വസ്തുത പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു. രാഷ്ട്രീയവും രാഷ്ട്രീയക്കാരും നേരിട്ട് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് അവരോടെന്നും ബഹുമാനമാണെന്നും രാഷ്ട്രീയ പ്രവർത്തനത്തെ നിസാരമായി കാണുന്നില്ലെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.