Sun. Feb 23rd, 2025

ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിൽ 44 തടവുകാർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. എച്ച്ഐവി പോസിറ്റീവായ തടവുകാരിൽ ഒരു വനിതയും ഉൾപ്പെടുന്നു. തടവുകാരിൽ എച്ച്ഐവി പടരുന്നതിൽ ആശങ്കയുണ്ടെന്ന് ഡോ. പരംജിത്ത് സിംഗ് അറിയിച്ചു. എച്ച്ഐവി ബാധ സ്ഥിരീകരിച്ചവരുടെ ചികിത്സക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായും അദ്ദേഹം കൂട്ടിചേർത്തു. ജയിലിൽ എആർടി സെന്റർ ആരംഭിച്ചിട്ടുണ്ട്. എച്ച്ഐവി സ്ഥിരീകരിച്ചവർക്ക് എൻഎസിഒ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് സൗജന്യ ചികിത്സയും മരുന്നുകളും നൽകുന്നുണ്ട്. നിലവിൽ 1629 പുരുഷന്മാരും 70 സ്ത്രീകളുമാണ് ജയിലിൽ ഉള്ളത്. എച്ച്ഐവി പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ തടവുകാർക്ക് യഥാസമയം ചികിത്സ നല്കുന്നതിനായി കൃത്യമായ പരിശോധന നടത്താനാണ് ജയിൽ അധികൃതരുടെ നീക്കം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.