Wed. Jul 16th, 2025

സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ചാള്‍സ് എന്‍റര്‍പ്രൈസസ്’ മെയ് 5 ന് തീയേറ്ററുകളിലെത്തുന്നു. കലൈയരസൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാള്‍സ് എന്‍റര്‍പ്രൈസസ്’. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്, അച്ചുവിജയൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഹാസ്യ പ്രാധാന്യമുള്ള കഥാപാത്രമായി ഉർവശി എത്തുന്നു. ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ,എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്‍വര്‍ അലി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികൾക്ക് സുബ്രഹ്മണ്യന്‍ കെ വി സംഗീതം പകരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.