Wed. Jan 22nd, 2025

മമ്മുട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മുട്ടിയാണ് പുറത്തു വിട്ടത്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. നടന്‍ റോണി ഡേവിഡ് രാജാണ് ചിത്രത്തിന്റെ തിരക്കഥ. വയനാട് വച്ചുള്ള ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം വെല്ലിങ്ടണിലായിരുന്നു അവസാന ഘട്ട ചിത്രീകരണം. കൊച്ചി പൂനെ, പാലാ, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളിലായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം