Sun. Dec 22nd, 2024

കാളിദാസ് ജയറാം നായകനാകുന്ന ദ്വിഭാഷ ചിത്രം ‘രജനി’യുടെ ഫസ്‌റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക. സൈജു കുറുപ്പ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിനില്‍ സ്കറിയ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ ആർ വിഷ്ണുവാണ്. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെഎസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.