Sat. Jan 18th, 2025

ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രില്‍ ആറിന് തീയേറ്ററുകളിലെത്തും. കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തമിഴ് താരം ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പിപി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.