Sat. Jul 19th, 2025

‘നീലവെളിച്ചം’സിനിമയിലെ ഗാന വിവാദത്തിൽ വിശദീകരണവുമായി സംവിധായകൻ ആഷിഖ് അബു. ഗാനങ്ങളുടെ പക‍ർപ്പവകാശം ഉള്ളവ‍ർക്ക് പ്രതിഫലം നൽകിയാണ് ഉപയോഗിച്ചത് എന്ന് ആഷിഖ് അബു പറഞ്ഞു.  ഇങ്ങനെ ഒരു പരാതി പ്രതീക്ഷിച്ചിരുന്നതല്ല എന്നും സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ കുടുംബത്തോട് സംസാരിച്ച് കരാറൊപ്പു വെച്ചിരുന്നു എന്നും ആഷിഖ് അബു പറഞ്ഞു. ഗാനത്തിനു നേരെയുള്ള വിവാദം നിയമപരമായി നേരിടുമെന്നും  ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.