Thu. Dec 26th, 2024

എടവനക്കാട് ചാത്തങ്ങാട് മത്സ്യ ബന്ധനം നടത്തി ഉപജീവന മാര്‍ഗം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമകേന്ദ്രമോ, വല അറ്റകുറ്റപ്പണി നടത്താനും ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡ്ഡുകളോ ഇല്ല. മത്സ്യ ബന്ധന മോട്ടറുകളും വലകളും ഇവിടെ നിന്ന് സ്ഥിരമായി മോഷ്ണം പോകാറുണ്ട്. മോഷ്ണം പോയ മുതല്‍ കണ്ടെത്താന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. മോട്ടോറുകളും മറ്റ് സാധനങ്ങളും ഇപ്പോള്‍ ചുമന്ന് വീടുകളില്‍ കൊണ്ട് വയ്ക്കുകയാണ് ചെയ്യുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്ക് അപകടം പറ്റിയാല്‍ ചികിത്സിക്കാന്‍ ഹെല്‍ത്ത് സെന്റര്‍പോലും കടപ്പുറത്തില്ല. കിലോമീറ്റര്‍ അപ്പുറമുള്ള ആശുപത്രികളില്‍ വേണം എത്തിക്കാന്‍. സുനാമിയില്‍ തകര്‍ന്ന ഹെല്‍ത്ത് സെന്റര്‍ പുനര്‍ നിര്‍മ്മിക്കാം എന്ന് പറയുന്നത് അല്ലാത്തെ പണികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല എന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

മത്സത്തൊഴിലാളികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ധനസഹായം പോലും ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികള്‍ അടക്കുന്ന 1500 രൂപയും സര്‍ക്കാര്‍ നല്‍കേണ്ട 1500 ചേര്‍ത്ത് 3000 രൂപ ലാഭിക്കേണ്ടത് ആണ് എന്നാല്‍ ഇപ്പോള്‍ അടച്ചകാശുപോലും ലഭിക്കുന്നില്ല.

ദിവസേന നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോയി തിരിച്ചുവരുമ്പോള്‍ വിശ്രമിക്കാനോ, വള്ളങ്ങള്‍ കയറ്റിവയ്ക്കാനുള്ള സൗകര്യങ്ങളോ, ശൗചാലയങ്ങളോ ഇവിടെയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.