ബ്രഹ്മപുരം വിഷപ്പുകയില്‍ കൊച്ചിയിലെ ജനങ്ങള്‍ മുഴുവന്‍ ജീവിച്ചത് ശ്വാസംമുട്ടിയാണ്. സാധരണ ജനങ്ങളെ പോലെ വലിയ ബുദ്ധിമുട്ട് അനുഭവിച്ചവരാണ് മത്സ്യതൊഴിലാളികള്‍. ദിവസേന ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ബ്രഹ്മപുരം കത്തിയെരിഞ്ഞപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകന്‍ പോലും സാധിച്ചിരുന്നില്ല. ഉള്‍കടലിലേയ്ക്കും പുക പടര്‍ന്നിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു.
പരസ്പ്പരം വള്ളങ്ങള്‍ കാണന്‍ പറ്റാത്ത സാഹചര്യമായിരുന്നു കടലില്‍. വള്ളങ്ങള്‍ തമ്മില്‍ ഇടിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. കണ്ണ് എരിച്ചിലും ശ്വാസം മുട്ടലും കാരണം പണിക്ക് ഇറങ്ങാന്‍ സാധിച്ചില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കുറച്ച് മീനാണ് കടലില്‍ മണിക്കൂറുകള്‍ വലയിട്ടിട്ട് കിട്ടുന്നത് അത് കൊട്ടുവന്ന് കച്ചവടം നടത്തി കിട്ടുന്ന കാശിനാണ് അന്നന്ന് ജീവിക്കുന്നത്. എന്നാല്‍ ബ്രഹ്മപുരത്ത് തീ പിടിച്ചപ്പോള്‍ കൊണ്ടുവന്ന മീനുകള്‍ വിറ്റഷിക്കാന്‍ സാധിച്ചില്ല. പുകമൂലം ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതിരുന്നത് തിരിച്ചടിയായി.