Wed. Jan 22nd, 2025

കൊച്ചി:

 

എറണാകുളത്തെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ മാലിന്യ കൂമ്പാരത്തിലെ തീ അണക്കാൻ ശ്രമിച്ച 20 ഓളം അഗ്നിശമന സേന അംഗങ്ങൾ ആണ് വിഷപുക ശ്വസിച്ചതിനെ തുടർന്ന് ചികിത്സതേടിയത്
ഇവർക്ക് ഛർദിയും ശ്വാസതടസ്സവും വയറിളക്കവുമാണ് അനുഭവപ്പെട്ടത്‌
വിഷപ്പുകയും കാറ്റുമാണ് തീയണക്കുന്നതിൽ തടസ്സമാകുന്നത്. 25 ഫയർ യൂണിറ്റുകളിലായി 150ഓളം ഉദ്യോഗസ്ഥരാണ് തീയണക്കുന്നതിനായി ഇവിടെയുള്ളത്.

ഇന്ന് വൈകുന്നേരത്തോടെ 80 ശതമാനം തീയും അണയ്ക്കാനാകുമെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു