Mon. Dec 23rd, 2024

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിരവധി തവണ ചോദ്യം ചെയ്തതിന് ശേഷമാണ് സിസോദിയയെ അറസ്റ്റ് ചെയ്തതത്. രാവിലെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും കോടതിയില്‍ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി സിസോദിയെയ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടേക്കും.അതേസമയം, അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. സിസോദിയ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സിബിഐ അറിയിച്ചു. അറസ്റ്റിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും ബബിജെപി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. 2021-22 ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസിലാണ് എക്സൈസ് വകുപ്പിന്റെ ചുമതല കൂടി ഉണ്ടായിരുന്ന മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം