Wed. Dec 18th, 2024

റായ്പൂര്‍: കോണ്‍ഗ്രസിന്റെ 85ാംമത് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സേേമ്മളനം. 15000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആറ് പ്രമേയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ അന്തിമ തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ടാകും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടു നിന്നേക്കും. ഇന്ന് 10 മണിക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആരംഭിക്കും. ശശി തരൂര്‍ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്ലീനറിയിലെ പ്രധാന ചര്‍ച്ച. ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിറിന്റെ തുടര്‍ച്ചയാകും ചര്‍ച്ചകള്‍. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നതില്‍ ആശങ്ക തുടരുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാവിലെ ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ടാകും. ഒരുവിഭാഗം മുതിര്‍ന്ന നേതാക്കള്‍ പിന്തുണക്കുമ്പോഴും ഭൂരിഭാഗം നേതാക്കള്‍ക്കും തെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടാണ്. കേരളത്തില്‍ നിന്ന് ശശി തരൂര്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ തുടങ്ങിയവരുടെ പേരുകള്‍ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെയും മുല്ലപ്പള്ളിയേയും പ്രവര്‍ത്തക സമിതിയിലേക്ക് എത്തിച്ചേക്കും എന്നാണ് സൂചന.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം