Mon. Dec 23rd, 2024

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഇടക്കാല സ്റ്റേ നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ നല്‍കിയ ഹര്‍ജി ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം. തെരഞ്ഞെടുപ്പ് കമ്മീഷനും ഷിന്‍ഡെ വിഭാഗത്തിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഇരുവിഭാഗത്തെയും കേട്ട ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും ഓഫീസുകളും ഷിന്‍ഡെ വിഭാഗം പിടിച്ചെടുക്കുന്നത് തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നതുപോലെ ഉദ്ധവ് പക്ഷത്തിന് ശിവസേന (ഉദ്ധവ് ബാലസാഹിബ് താക്കറെ) എന്ന പേരും ‘തീപ്പന്തം’ ചിഹ്നവും നിലനിര്‍ത്താമെന്ന് കോടതി പറഞ്ഞു. ഫെബ്രുവരി 17 നാണ് ശിവസേനയുടെ പേരു ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം