Sat. Jan 18th, 2025
maoist presence in kannur kottiyoor uniformed armed men & women including

കണ്ണൂർ: കൊട്ടിയൂരിൽ മാവോവാദി സംഘമെത്തി. കൂനംപള്ള കോളനിയിലാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്ന യൂണിഫോം ധരിച്ച ആയുധധാരികളായ സംഘമെത്തിയത്. ഇന്നലെ രാത്രി എട്ടു മണിയോടെ കൂനംപള്ള കോളനിയിൽ താമസിക്കുന്ന ദിനേശൻ എന്ന ആളുടെ വീട്ടിലെത്തി മൊബൈൽ ചാർജ് ചെയ്ത സംഘം അരി അടക്കം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മടങ്ങിയത്. ദിനേശൻ അറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും മാവോവാദികളെ കണ്ടെത്താനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.