Thu. Apr 3rd, 2025
Pinarayi Vijayan

കോഴിക്കോട്; മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായി പരാതി. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളേജ് അധികൃതരാണ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ കോളേജ് അധികൃതരോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേ സമയം കര്‍ശന സുരക്ഷയാണ് മുഖ്യമന്ത്രിയുടെ പരാപാടിക്കായി ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് പോലീസ് നീക്കം.