Thu. May 2nd, 2024

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്. ഇത്തരം ചാനലുകള്‍ വഴി വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകും എന്നതിനാലാണ് നടപടി. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്തിനുള്ള അനുമതി തേടി അഗ്‌നിരക്ഷാസേനയില്‍ നിന്ന് അയച്ച കത്തിന്റെ മറുപടിയിലാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളത്തിനു പുറമേ മറ്റു വരുമാനം പാടില്ല. ഇന്റര്‍നെറ്റിലോ സമൂഹ മാധ്യമത്തിലോ വിഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നതു വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബ് ചാനല്‍ തുടങ്ങുന്നതും വിഡിയോ അപ്‌ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കുന്ന കാര്യമാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.