Sun. Dec 22nd, 2024
bbc on income tax raid

മുംബൈ, ഡൽഹി ഓഫിസുകളിൽ നടന്ന ആദായ നികുതി പരിശോധനക്കിടെ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിബിസി. മണിക്കൂറുകളോളം ജോലി തടസ്സപ്പെട്ടതായും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയതായും ബിബിസി ആരോപിച്ചു. ബിബിസിയുടെ ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചായിരുന്നു 3 ദിവസം പരിശോധന നടത്തിയതെന്ന ആദായ നികുതി വകുപ്പിന്റെ പ്രസ്താവനയെ തള്ളിയ ബിബിസി മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന് ലേഖനത്തിൽ പറയുന്നു.ഹിന്ദി, ഇംഗ്ലീഷ് മാധ്യമപ്രവർത്തകരെ പ്രക്ഷേപണ സമയം അടുക്കുമ്പോൾ മാത്രമാണ് ജോലി ചെയ്യാൻ അനുവദിച്ചത്. ആദായനികുതി വകുപ്പ് ജീവനക്കാരും പൊലീസുകാരും മാധ്യമ പ്രവർത്തകരിൽ ചിലരോട് മോശമായി പെരുമാറി എന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചിട്ടുണ്ട്.