Wed. Jan 22nd, 2025
tripura polls

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് നാല് മണിവരെയാണ് വോട്ടെടുപ്പ്. 20 സ്ത്രീകള്‍ ഉള്‍പ്പടെ 259 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. 60 നിയമസഭാ മണ്ഡലങ്ങളിലായി 3,328 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 1,100 പ്രശ്‌ന ബാധിത ബൂത്തുകളും 28 അതീവ പ്രശ്‌ന ബാധിത ബൂത്തുകളുമാണുള്ളത്. വോട്ടെടുപ്പ് ദിവസത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭരണകക്ഷിയായ ബിജെപിയെ സിപിഎമ്മും കോണ്‍ഗ്രസ്സും ഒരുമിച്ചാണ് നേരിടുന്നത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം