Sat. Jan 18th, 2025
nikki haley

ചാള്‍സ്ട്ടണ്‍: 2024ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് ഇന്ത്യന്‍ വംശജ നിക്കി ഹേലി യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് നിക്കി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സൗത്ത് കരോലിന മുന്‍ ഗവര്‍ണറും മുന്‍ യു.എന്‍ അംബാസഡറുമായ നിക്കി ഹാലിയുടെ സ്ഥാനാര്‍ഥിത്വം ട്രംപിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പുതിയ തലമുറയിലെ നേതൃത്വമാണ് യുഎസിന് വേണ്ടതെന്ന് നിക്കി പറഞ്ഞു. 76കാരനായ ട്രംപിന്റെ പ്രായംകൂടി ചൂണ്ടിക്കാട്ടിയാണ് 51കാരിയായ നിക്കി ഹാലി പ്രചാരണം ആരംഭിച്ചത്. പഞ്ചാബില്‍ നിന്ന് കുടിയേറിയ അജിത് സിങ് രണ്‍ധാവയുടെയും രാജ് കൗറിന്റെയും മകളാണ് നിക്കി ഹേലി. 2017 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെ യുഎന്നില്‍ യുഎസിന്റെ അംബാസഡറായിരുന്നു. അതിനു മുന്‍പ് 6 വര്‍ഷം സൗത്ത കോരലിനയിലെ ഗവര്‍ണറായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം