Thu. May 2nd, 2024

അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പം ബാധിച്ചത് 70 ലക്ഷം കുട്ടികളെയെന്ന് യു.എന്‍. വീടുകളും മറ്റും തകര്‍ന്നതോടെ അതിശൈത്യത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ കഴിയേണ്ടിവരുന്ന കുട്ടികള്‍ ആരോഗ്യ പ്രതിസന്ധിയടക്കം നേരിടുന്നുണ്ടെന്ന് യൂണിസെഫ് വ്യക്തമാക്കി. തുര്‍ക്കിയയിലെ പത്ത് പ്രവിശ്യകളിലായി 46 ലക്ഷം കുട്ടികളും സിറിയയില്‍ 25 ലക്ഷം കുട്ടികളുമാണ് ഭൂകമ്പത്തിന്റെ തുടര്‍ പ്രതിസന്ധി അനുഭവിക്കുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തില്‍ 38,000ത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതും ശുചിത്വത്തിന് സൗകര്യമില്ലാത്തതുമായ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധി്കുന്നത് കുട്ടികളെയാണെന്ന് യൂണിസെഫ് വ്യക്തമാക്കി. കൂടാതെ ഭൂകമ്പം കുട്ടികളില്‍ വലിയ തോതില്‍ മാനസികാഘാതവും ഏല്‍പിച്ചിട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും പ്രയാസപ്പെടുന്ന സിറിയയിലേക്ക് കൂടുതല്‍ സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം