Wed. Dec 18th, 2024
nia raid

ബെംഗളൂരു: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഇന്ന് പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് സംസ്ഥാനങ്ങളിലായി അറുപതോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഐഎസുമായി ബന്ധം പുലര്‍ത്തി എന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 23 ന് കോയമ്പത്തൂര്‍ ഉക്കടത്തെ കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് മുന്നിലെ സ്‌ഫോടനത്തിലാണ് ജമേഷ മുബിന്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ചാവേര്‍ സ്‌ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകള്‍ കിട്ടിയതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു
കോയമ്പത്തൂര്‍ ഉക്കടത്തെ കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് മുന്നില്‍ ഒക്ടോബര്‍ 23-നാണ് സിലിണ്ടര്‍ സ്‌ഫോടനം ഉണ്ടായി ജമേഷ മുബിന്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ചാവേര്‍ സ്‌ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകള്‍ കിട്ടിയതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം