Wed. Jan 22nd, 2025

യുവ സംവിധായിക നയന സൂര്യയുടെ മരണം കഴുത്തിലെ മുറിവ് കാരണമാണെന്ന് ഫോറന്‍സിക് സര്‍ജന്‍ ശശികല. സാധ്യതകളില്‍ ഒന്നായി കൊലപാതകം ചൂണ്ടിക്കാട്ടിയിരുന്നു, പുറത്തു വന്ന മൊഴി താന്‍ നല്‍കിയതല്ല തന്റെ മുന്നില്‍ ഇരുന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഴുതിയ മൊഴിയല്ല പുറത്തുവന്നതെന്നും ശശികല പറഞ്ഞു. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പോലീസിന് നല്‍കിയിട്ടില്ല, മറിച്ച് കൊലപാതക സാധ്യത എന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്നും ശശികല പറഞ്ഞു. തന്റേതെന്ന പേരില്‍ പോലീസ് രേഖപ്പെടുത്തിയ മൊഴിയെ കുറിച്ച് അറിയില്ല എന്നും ശശികല പറഞ്ഞു.

അതേസമയം കേസ് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. നയനയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.