Wed. Jan 22nd, 2025

ഇന്ത്യ –ഫ്രാന്‍സ്  തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും. ഇന്ന് നടക്കുന്ന ഉന്നതതല ചര്‍ച്ചയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സുരക്ഷാ സഹകരണം വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

36-ാമത് ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ ചര്‍ച്ചയില്‍ ഇരുപക്ഷവും വിശാലമായ ഉഭയകക്ഷി, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കും, ഫ്രഞ്ച് പ്രതിനിധി സംഘത്തെ ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണ്‍ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാനമയാ ചര്‍ച്ചയുടെ അവസാന പതിപ്പ് 2021 നവംബറില്‍ പാരീസിലാണ് നടന്നത്

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.