Wed. Jan 22nd, 2025

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദേശീയ തലസ്ഥാനത്ത് 6 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി, കേസിന്റെ പോസിറ്റീവ് നിരക്ക് 0.13 ശതമാനമാണെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറഞ്ഞു. പുതിയ അണുബാധകള്‍ക്കൊപ്പം, തലസ്ഥാനത്തെ സജീവ കേസുകള്‍ 30 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 കോവിഡ് രോഗികള്‍ വൈറസില്‍ നിന്ന് സുഖം പ്രാപിച്ചു,മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. രാജ്യവ്യാപകമായി നടക്കുന്ന വാക്സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി, നഗരത്തില്‍ 1,023 കൊവിഡ് വാക്സിന്‍ ഷോട്ടുകള്‍ നല്‍കി, 

ഡല്‍ഹിയില്‍ ഇതുവരെ ഒമിക്റോണ്‍ ബിഎഫ്.7 സബ് വേരിയന്റിന്റെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അയല്‍രാജ്യങ്ങളായ ചൈന, ജപ്പാന്‍, മറ്റ് നിരവധി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പുതിയ കോവിഡ് ആശങ്കെക്ക് കാരണമായെന്നും അറിയിച്ചു.

 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളുടെയും ജീനോം സീക്വന്‍സിങ് ഉറപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് മൊത്തം 175 പുതിയ കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പുതിയ കേസുകള്‍ക്കൊപ്പം, രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം നിലവില്‍ 2,570 ആണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.