Fri. Apr 4th, 2025

അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്.

കലാ കിരീടം ഇന്നലെ ജില്ലാഅതിര്‍ത്തിയില്‍ നിന്ന് ഏറ്റുവാങ്ങി വര്‍ണാഭമായ ഘോഷയാത്രയോട്കൂടി കലോത്സവ നഗരിയിലെത്തിച്ചിരുന്നു. 2020ലെ ചാമ്പ്യന്‍മാരായ പാലക്കാട് ജില്ലയില്‍ നിന്നാണ് കപ്പ് കോഴിക്കോട് എത്തിയത്. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വെച്ച് മന്ത്രിമാരായ വി.ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസും ചേര്‍ന്ന് കപ്പ് ഏറ്റുവാങ്ങി. 

മാനാഞ്ചിറ സ്‌ക്വയറിനുള്ളില്‍ വെച്ച് 117.5 പവന്റെ കപ്പ് മന്ത്രിമാര്‍ ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.