Fri. Nov 22nd, 2024

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെയുണ്ടായ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കോണ്‍ഗ്രസ്.

സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് അമിത് ഷാക്ക് കത്തയച്ചത്. യാത്ര ഡല്‍ഹിയിലെത്തിയപ്പോള്‍ പലതവണ സുരക്ഷാ വീഴ്ചയുണ്ടായതായി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ഇസഡ് പ്ലസ് സെക്യൂരി ഏര്‍പ്പെടുത്തിയിരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് സംരക്ഷണം നല്‍കുന്നതിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പൊലീസ് പരാജയപ്പെട്ടെന്നും സ്ഥിതിഗതികള്‍ ഗുരുതരമായതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോഡോ യാത്രികരുമാണ് രാഹുല്‍ ഗാന്ധിക്ക് സുരക്ഷ നല്‍കിയതെന്നും കത്തില്‍ ആരോപിക്കുന്നു. യാത്രയില്‍ പങ്കെടുത്തവരെ ഇന്റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.