യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. യുക്രൈനില്‍ നിന്നും മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനുള്ള സൗകര്യം ഒരുക്കാന്‍ മോദി അഭ്യര്‍ത്ഥിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി.
യുക്രൈനും റഷ്യയും തമ്മിലുള്ള ശത്രുത ഉടനടി അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ സംഭാഷണത്തിനിടെ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടു.
അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് ഇരുപക്ഷവും ചര്‍ച്ചയിലേക്കും നയതന്ത്രത്തിലേക്കും മടങ്ങണമെന്നും ഏത് സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണ സെലന്‍സ്‌കിയെ അറിയിച്ചുവെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ മോദി അറിയിച്ചു
അടുത്തിടെ ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ വെര്‍ച്വല്‍ പ്രസംഗത്തിനിടെ നിര്‍ദ്ദേശിച്ച ‘സമാധാന സൂത്രവാക്യം’ നടപ്പിലാക്കുന്നതിന് ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി സെലെന്‍സ്‌കി ട്വീറ്റില്‍ പറഞ്ഞു.