Wed. Jan 22nd, 2025

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.  ബഫര്‍ സോണ്‍, കെ-റെയില്‍  അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30 യ്ക്കാണ് കൂടിക്കാഴ്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെയും മുഖ്യമന്ത്രി ഇന്ന് കാണും

ബഫര്‍സോണ്‍ അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും. സാറ്റ്ലൈറ്റ് സര്‍വ്വേ നീക്കം കൂടി പിഴച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ ഫലം സംസ്ഥാന സര്‍ക്കാരിന് പ്രധാനമാകും. സുപ്രിം കോടതിയില്‍ കേരളത്തിനനുകൂലമായ് നിലപാട് സ്വീകരിയ്ക്കാനാകും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുക. 

സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീളുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തികാട്ടും. വാട്ടര്‍ മെട്രോ ഉത്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ക്ഷണിക്കും. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് എത്തുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.