Fri. Nov 22nd, 2024

ചില രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു തുള്ളി മൂക്കിലൂടെ നല്‍കുന്ന (നേസല്‍ വാക്സീന്‍) വാക്സീന് കേന്ദ്രം നേരത്തെ അനുമതി നല്‍കി. കോവീഷില്‍ഡ്, കോവാക്സീന്‍ എന്നീ വാക്സീനുകളുടെ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ഇത് ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാമെന്നാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്.

വാക്സീനേഷന്‍ യഞ്ജത്തില്‍ ഇന്നു മുതല്‍ നേസല്‍ വാക്സീനും ഉള്‍പ്പെടുത്തും. കോവിന്‍ പോര്‍ട്ടലിലും അവതരിപ്പിക്കും. രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഈ വാക്സീന്‍ ലഭ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ അടിയന്തര സാഹചര്യത്തില്‍ നിയന്ത്രിത ഉപയോഗത്തിനായി നവംബറില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു.

ചൈന, ബ്രസീല്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍നിന്ന് കോവിഡ് ദക്ഷിണേഷ്യയിലേക്ക് വ്യാപിക്കുകയാണ്. 20-35 ദിവസത്തിനുള്ളിലാണ് വൈറസ് ഇന്ത്യയിലെത്തിയത്. അതിനാല്‍  ജാഗരൂകരായിരിക്കണമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ആഗോള തലത്തില്‍ 81.2% കേസുകളും 10 രാജ്യങ്ങളുടെ സംഭാവനയാണ്. ജപ്പാനാണ് ഇതിന് മുന്‍പന്തിയിലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.