Fri. Nov 22nd, 2024

ഇറാനില്‍ പ്രക്ഷോഭകരെ വേട്ടയാടുന്നത് തുടര്‍ന്ന് ഭരണകൂടം. ഹിജാബ് പ്രക്ഷോഭത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് ഓസ്‌കര്‍ ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി ഇറാനില്‍ അറസ്റ്റിലെന്ന റിപ്പോര്‍ട്ട്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിക്കാതിരുന്നതിന് അറസ്റ്റിലായ മഹിസ അമിനി സെപ്റ്റംബര്‍ 16ന് പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് കത്തി പടര്‍ന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിലാണ് തരാനെ അലിദേസ്തിയെയും അറസ്റ്റ് ചെയ്തത്. അലിദോസ്തിയുള്‍പ്പെടെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നു പ്രാദേശിക മാധ്യമമായ മിസാന്‍ ഓണ്‍ലൈന്‍ ന്യൂസിനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ദി സെയില്‍സ്മാന്‍‘ എന്ന ചിത്രത്തിനാണ് 2016ല്‍ നടിക്ക് ഓസ്‌കര്‍ ലഭിച്ചത്. ഈ വര്‍ഷം കാന്‍സ് ചലച്ചിത്രമേളയില്‍ അലിദോസ്തിയുടെ ‘ലെയ്ലാസ് ബ്രദേഴ്‌സ്’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.